Latest NewsKeralaNewsCrime

വീണ്ടും സ്വർണവേട്ട; നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നു വന്ന നാല് പേരും ദുബൈയിൽ നിന്നും വന്ന ഒരാളുമാണ് സ്വർണം കടത്താൻ ശ്രമിച്ചിരിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപയുടെ സ്വർണമാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്തഫ, കാസർകോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button