KeralaLatest NewsElection NewsNews

ന്യനപക്ഷ വർഗ്ഗീയ പ്രസംഗം : വാക്കിലെ പിഴവെന്ന് വിജയരാഘവൻ

ഉരുണ്ടിടത്തുരുളാതെ വീണ്ടും

കോഴിക്കോട് : ന്യൂനപക്ഷ വർഗ്ഗീയതയാണ് ഏറ്റവും തീവ്രമായ വർഗ്ഗീയതയെന്ന തന്റെ പ്രസ്താവന വാക്കിലെ പിഴവ് മാത്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രസംഗിക്കുന്നതിനിടെ ഒരു വാക്കിലൊകെ പിഴവ് പറ്റുന്നത് സ്വാഭാവികമാണ്.

ഇത് വച്ചാണ് വർഗ്ഗീയപരാമർശമെന്ന് ചിലർ പ്രചാരണം നടത്തിയത്. താൻ നടത്തിയത് ആർ.എസ്.എസ്. വിരുദ്ധ പ്രസംഗമാണെന്നും വിജയരാഘവൻ വിശദീകരിച്ചു. നേരത്തെ താൻ മുക്കത്ത് നടത്തിയ പ്രസംഗം ന്യൂനപക്ഷവിരുദ്ധമല്ലെന്നും ഭൂരിപക്ഷവർഗ്ഗീയതയാണ് ഏറ്റവും വലിയ ആപത്തെന്നും വിശദികരിച്ച് കോഴിക്കോട് വിജയരാഘവൻ വാർത്താസമ്മേളനം നടത്തിയിരുന്നു.

Read Also : ബിജെപിയിലേക്കുള്ള ഇ. ശ്രീധരന്റെ വരവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ്

പ്രസ്താവനകൾ വിവാദമായതോടെയായിരുന്നു ഇത്. എന്നാൽ സി.പി.എമ്മിന്റെ വർഗ്ഗീയവിരുദ്ധനയം സംബന്ധിച്ച നിലപാടിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രസംഗം നടത്തിയ പാർട്ടി സെക്രട്ടറി പാർട്ടിയിൽ തന്നെ ഒറ്റപ്പെട്ടിരുന്നു. ഈ സ്ഥിതി മയപ്പെടുത്തിയാണ് തനിക്ക് വാക്കിലെ പിഴവ് സംഭവിച്ചതാണെന്ന് അദ്ദേഹം ഏറ്റുപറഞ്ഞ് രംഗത്തെത്തിയത്.

കർഷകസമരം പോലെയല്ല സെക്രട്ടറിയേറ്റിന് മുന്നിൽ തടക്കുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരമെന്നും സമരക്കാരെ ചർച്ച നടത്തി പറ്റിക്കാൻ ഇനിയില്ലെന്നും എ. വിജയരാഘവൻ വെള്ളിയാഴ്ച പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button