MollywoodLatest NewsKeralaCinemaNewsEntertainment

‘തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളിൽ ജീത്തു ജോസഫിനെ പ്രതിപ്പട്ടികയിൽ ചേർക്കണം’; കുറിപ്പുമായി ശ്രീജിത്ത് പണിക്കർ

വ്യത്യസ്ത കുറിപ്പുമായി ശ്രീജിത്ത് പണിക്കർ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹൻലാൽ നായകനായ ചിത്രത്തെ കുറിച്ച് വ്യത്യസ്ത കുറിപ്പുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മൂവാറ്റുപുഴ ഭാഗത്ത് തെളിയിക്കപ്പെടാത്ത കൊലപാതക കേസുകൾ വല്ലതും ഉണ്ടെങ്കിൽ ജീത്തു ജോസഫിനെ കൂടി പ്രതിപ്പട്ടികയിൽ ചേർത്ത് അന്വേഷിക്കണമെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. പോസ്റ്റിൻ്റെ പൂർണരൂപം:

ദൃശ്യം 2 കണ്ടോ, എന്താണ് അഭിപ്രായം എന്നൊക്കെ ഒരുപാട് സുഹൃത്തുക്കൾ ചോദിച്ചു; പലരും സിനിമാ രംഗത്തുതന്നെ ഉള്ളവർ. കണ്ടു. അഭിപ്രായം ചുവടെ:
മൂവാറ്റുപുഴ ഭാഗത്ത് തെളിയിക്കപ്പെടാത്ത കൊലപാതക കേസുകൾ വല്ലതും ഉണ്ടെങ്കിൽ ജീത്തു ജോസഫിനെ കൂടി പ്രതിപ്പട്ടികയിൽ ചേർത്ത് അന്വേഷിക്കണം! 😉വ്യക്തിപരമായ ഒരു സന്തോഷം കൂടി. ഗായിക എന്ന ടൈറ്റിൽ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ കയ്യടിച്ചു. പ്രിയ സുഹൃത്ത്, Zonobia Safar. ❤️(റിസ്ക് കൂടുതൽ ആയതിനാൽ, നടക്കാൻ പ്രായോഗികത തീരെ കുറഞ്ഞ ക്ലൈമാക്സ്‌ ആണെന്ന് സായ്കുമാറിന്റെ കഥാപാത്രത്തിലൂടെ നടത്തിയ ഡിസ്ക്ലെയ്മർ ഇഷ്ടപ്പെട്ടു)

https://www.facebook.com/panickar.sreejith/posts/3838713526148694

shortlink

Related Articles

Post Your Comments

Related Articles


Back to top button