KeralaLatest NewsNews

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടക്കല്‍: സംസ്ഥാന പാത കോട്ടക്കലിന് സമീപം പുത്തൂര്‍ പാറക്കോരിയില്‍ വാഹനാപകടം. ബൈക്ക് യാത്രികനായ സ്വകാര്യ ബസിലെ കണ്ടക്ടര്‍ അപകടത്തിൽ ദാരുണമായി മരിച്ചു. പൊന്മള സ്വദേശി വേലമ്ബുലാക്കല്‍ മൊയ്തീന്‍റെ മകന്‍ മുഹമ്മദ് ഫസലാണ് (36) അപകടത്തിൽ മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം നടന്നിരിക്കുന്നത്. മൃതദേഹം കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button