Latest NewsKeralaNews

സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂര്‍: പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നു. മനക്കോടി മേടയില്‍ ഗോപിനായരുടെ ഭാര്യ രാധയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നിരിക്കുന്നത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനം. രാവിലെ ഒമ്ബത് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സ്ഥലത്ത് മണ്ണെണ കുപ്പിയും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മെഡിക്കല്‍ കോളജില്‍ ഇവര്‍ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button