Latest NewsIndiaInternational

ദി​ഷാ രവിയ്ക്ക് ജാമ്യമില്ല, ദി​ഷയെ പിന്തുണച്ച് ഗ്രേറ്റ : ‘അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മെന്നത് മനുഷ്യാവകാശം’

മൂന്നു ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്യണമെന്നും 22-നു വീണ്ടും ചോദ്യംചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തിനെതിരായ രാജ്യാന്തര ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവര്‍ത്തക ദി​ഷാ രവിയെ ഡല്‍ഹി കോടതി മൂന്നു ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. സ്വീഡിഷ്‌ പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ്‌ ട്വിറ്ററിലിട്ട ടൂള്‍ കിറ്റ്‌ (സമരത്തിനു വേണ്ടി എന്തൊക്കെ ചെയ്യണമെന്ന നിര്‍ദേശങ്ങള്‍) തയാറാക്കിയതില്‍ ദി​ഷയ്‌ക്കു പങ്കുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം ടൂ​ള്‍ കി​റ്റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ദി​ഷാ ര​വി​ക്ക് പി​ന്തു​ണ​യു​മാ​യി സ്വീ​ഡി​ഷ് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തു​ന്‍​ബ​ര്‍​ഗ്. ദി​ഷ​യു​ടെ അ​റ​സ്റ്റ് ന​ട​ന്ന് അ​ഞ്ച് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഗ്രേ​റ്റ ട്വീ​റ്റ് ചെ​യ്ത​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും സ​മ്മേ​ള​ന​ത്തി​നു​മു​ള്ള അ​വ​കാ​ശ​വും വി​ല​പേ​ശാ​നാ​വാ​ത്ത മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളാ​ണ്. ഇ​വ ഏ​തൊ​രു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന ഭാ​ഗ​മാ​യി​രി​ക്ക​ണം- സ്റ്റാ​ന്‍​ഡ് വി​ത്ത് ദി​ഷാ ര​വി എ​ന്ന ഹാ​ഷ്ടാ​ഗി​നൊ​പ്പം ഗ്രേ​റ്റ ട്വീ​റ്റ് ചെ​യ്തു.

ഫെ​ബ്രു​വ​രി 13നാ​ണ് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ദി​ഷ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അതേസമയം അഞ്ചു ദിവസം കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌ത ശേഷമാണ് പോലീസ്‌ ദി​ഷ​യെ കോടതിയില്‍ ഹാജരാക്കിയത്‌. മൂന്നു ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്യണമെന്നും 22-നു വീണ്ടും ചോദ്യംചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

അന്ന് ശന്തനുവിനെയും ചോദ്യം ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ടൂള്‍ കിറ്റിന്റെ ഉത്തരവാദിത്വം നികിതയ്‌ക്കും ശന്തനുവിനുമാണെന്നാണ് ദി​ഷ​ പറഞ്ഞതെന്ന് പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്നു പോലീസ്‌ വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button