KeralaLatest NewsNews

വിവാഹിതയായ യുവതി ബന്ധം ഉപേക്ഷിച്ച് കാമുകനൊപ്പം താമസം, അവസാനം ജീവനെടുത്ത് കാമുകന്‍

ഇടുക്കി: വിവാഹിതയായ യുവതി ബന്ധം ഉപേക്ഷിച്ച് കാമുകനൊപ്പം താമസം, അവസാനം ജീവനെടുത്ത് കാമുകന്‍. കുമളിയിലാണ് യുവതിയെ ആണ്‍സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്. കുമളി താമരകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമണ്‍ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചത് ചിലര്‍ സദാചാര പൊലീസ് ചമഞ്ഞ് നടത്തിയ അപവാദ പ്രചരണത്തെ തുടര്‍ന്ന്

ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച റസിയയും ഈശ്വരനും എട്ട് മാസമായി ഒന്നിച്ചായിരുന്നു താമസം. ഈശ്വരന്‍ റസിയയുടെ മകനെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു. ഉപദ്രവത്തിനിരയായ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു.

മൂന്ന് ദിവസം മുമ്പ് റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. രാവിലെ റസിയ താമസിക്കുന്ന വീട്ടിലെത്തിയ ഈശ്വരന്‍ ഇവരെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button