KeralaLatest NewsNews

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നൽകി എൻഎസ്എസ്

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയായി എൻഎസ്എസ്. രാംമന്ദിർ നിധി സമർപ്പണിലേക്ക് ഏഴ് ലക്ഷം രൂപയാണ് സംഭാവനയായി എൻഎസ്എസ് കൈമാറിയത്.

രാമക്ഷേത്രത്തിനായുള്ള ധനസമാഹരണത്തിന് കേരളത്തിൽ നിന്നുൾപ്പെടെ വൻ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് എൻഎസ്എസ്സും സംഭാവന നൽകിയത്. അതേസമയം ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലയ്ക്കാണ് സംഭാവന നൽകിയതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എൻഎസ്എസ് പറഞ്ഞു.

Read Also : പി.എസ്.സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ചയ്ക്ക്; സർക്കാരിന്റെ കത്തുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സമരവേദിയിൽ

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തിൽ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായിട്ടാണ് എൻഎസ്എസ് ഏഴ് ലക്ഷം രൂപ നൽകിയത്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിൻ്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എൻഎസ്എസ് പണം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button