NattuvarthaLatest NewsNews

വിനോദയാത്രയ്ക്കിടെ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: വിനോദയാത്രയ്ക്കിടെ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം കൊടിനാട്ടുകുന്ന് കണ്ണംകുളം സാബു സേവ്യറിന്റെയും മേഴ്സിയുടെയും മകൻ ടോണി സാബു (25) ആണ് മരിച്ചിരിക്കുന്നത്.

തേനിയിൽ മുന്തിരിത്തോട്ടത്തിൽ വ്യാഴാഴ്ചയാണ് ടോണിക്കു പാമ്പുകടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവ് വെള്ളിയാഴ്ച മരിക്കുകയുണ്ടായി. സുഹൃത്തുക്കൾക്കൊപ്പമാണു ടോണി തേനിയിൽ എത്തിയത്.

Related Articles

Post Your Comments


Back to top button