Latest NewsNewsIndia

സർക്കാർ പൊളിച്ചു നീക്കിയ ഹനുമാൻ ക്ഷേത്രം ഒറ്റ രാത്രി കൊണ്ട് പുനർനിർമ്മിച്ച് നാട്ടുകാർ

ന്യൂഡൽഹി : ആം ആദ്മി സർക്കാർ പൊളിച്ചു നീക്കിയ ഹനുമാൻ ക്ഷേത്രം ഒറ്റ രാത്രികൊണ്ട് പുനർനിർമ്മിച്ച് നാട്ടുകാർ . ഡൽഹി ചാന്ദ്നി ചൗക്കിലുള്ള ഹനുമാൻ ക്ഷേത്രമാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ആം ആദ്മി സർക്കാർ പൊളിച്ചു മാറ്റിയത്. കോടതി ഉത്തരവിനെതിരെ സ്റ്റേ വാങ്ങാനോ , സുപ്രീം കോടതിയിൽ പോകാനോ തയ്യാറാകാതെ ആം ആദ്മി സർക്കാർ നടത്തിയ നീക്കത്തെ ജനങ്ങൾ ശക്തമായി എതിർത്തിരുന്നു .

Read Also : നവദമ്പതികൾക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഗ്യാസ് സിലിണ്ടറും ; വീഡിയോ വൈറൽ ആകുന്നു

ക്ഷേത്രം പൊളിച്ചു മാറ്റി ഒരു മാസത്തിനു ശേഷം, വെള്ളിയാഴ്ച ഇതേ സ്ഥലത്ത് ഒരു പുതിയ ക്ഷേത്രം ഒറ്റരാത്രി കൊണ്ട് നാട്ടുകാർ നിർമ്മിക്കുകയായിരുന്നു . പ്രദേശവാസികൾ നേരിട്ടെത്തിയായിരുന്നു നിർമ്മാണം. ഇത് ഒരു വ്യക്തിയുടെ തീരുമാനമല്ല, മറിച്ച് ഹിന്ദു സംഘടനകളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമമാണെന്ന് വിശ്വാസികൾ ഒന്നടങ്കം പറഞ്ഞു . ഇന്നലെ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ ചൊല്ലി പൂജകളും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button