Kallanum Bhagavathiyum
ArticleKeralaLatest NewsNewsWriters' Corner

നോക്കുകുത്തിയാകുന്ന പി.എസ്.സി, ജനങ്ങളെ വിഡ്ഢികളാക്കുന്ന സർക്കാർ; ഇടതിന് നിലപാടെന്നത് മാറിക്കയറാവുന്ന ബസ് പോലെ?

സമരം കേന്ദ്ര സർക്കാരിനെതിരെയെങ്കിൽ ചർച്ചയ്ക്കായി വകുപ്പ് മന്ത്രിമാരോ, പ്രധാനമന്ത്രിയോ നേരിട്ടെത്തണം. സമരം കേരള സർക്കാരിനെതിരെയെങ്കിൽ ചർച്ചയ്ക്ക് കുട്ടി നേതാക്കന്മാരോ, ഉദ്യോഗസ്ഥരോ ആയാലും കുഴപ്പമില്ല. കേരളത്തിലെ ഇടത് രാഷ്ട്രീയ നേതാക്കൾക്ക് നിലപാടെന്നത് മാറിക്കയറാവുന്ന ബസ് പോലെയാണ്. ഇന്ന് പറയുന്നത് മാറ്റിപ്പറയാൻ ഇരുട്ടി വെളുക്കുന്ന സമയം മതി.

കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവരോട് പ്രശ്നപരിഹാരത്തിനായി വകുപ്പ് മന്ത്രിമാർ നേരിട്ട് ചർച്ചകൾ നയിക്കുമോൾ, സംസ്ഥാനത്ത് പി.എസ്.സി റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം ഒത്തു തീർക്കുന്നതിനായി ഭരണ കക്ഷിയുടെ യുവജന സംഘടനാ നേതാക്കളെയും, ഉദ്യോഗസ്ഥരെയും ഏല്പിച്ച് വേണ്ടപ്പെട്ടവരുടെ പിൻവാതിൽ നിയമനത്തിലേർപ്പെട്ടിരിക്കുകയാണ് സർക്കാർ.

മദ്യം കഴിക്കുന്നവർക്ക് ആരും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം

സമരം ഒരു മാസത്തോടടുക്കുമ്പോഴും സമരക്കാരോട് ചർച്ചയ്ക്ക് പോലും കൂട്ടാക്കാതെ അവരെയെല്ലാം എതിർ പാർട്ടിക്കാർ എന്ന് അടച്ചാക്ഷേപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വകുപ്പ് മന്ത്രിമാരോ മുഖ്യമന്ത്രിയോ സമരക്കാരെ കാണുന്നതിനോ ചർച്ചയ്‌ക്കോ തയ്യാറാകുന്നില്ല. വസ്തുതകൾ നിരത്തിയുള്ള സമരക്കാരുടെ ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് മന്ത്രിമാർ. പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണകളിൽ കുടുങ്ങിയാണ് ഉദ്യോഗാർത്ഥികൾ സമരം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ റാങ്ക് ലിസ്റിൽ പെടാത്ത ആൾക്കാർ ചെയ്യുന്ന സമരം എന്നാണ് ധനമന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്. കേന്ദ്രത്തിനെതിരെ നടക്കുന്നത് കർഷക സമരമെന്ന് അവകാശപ്പെടുന്നവർ കേരളത്തിൽ സമരം ചെയ്യുന്നത് ഉദ്യോഗാർഥികളാണെന്ന് അംഗീകരിക്കുന്നില്ല.

ലിസ്റ്റിൽ വന്നവരെല്ലാം എതിർ രാഷ്ട്രീയക്കാരാണെങ്കിൽ പി.എസ്.സി യുടെ ആവശ്യമെന്താണെന്നാണ് ജനം ചോദിക്കുന്നത്. സ്വന്തം കക്ഷിയിൽ പെട്ടവർ പരീക്ഷ പാസാകാഞ്ഞതിനാലാണോ താൽക്കാലിക ജീവനക്കാർ എന്ന പേരിൽ പിൻവാതിൽ നിയമനം നടത്തി വേണ്ടപ്പെട്ടവർക്ക് ജോലി ഉറപ്പാക്കുന്നത് എന്നും ജനം ചോദിക്കുന്നു. ആറ് മാസത്തിലേറെയായി താൽക്കാലിക ജീവനക്കാർ ജോലിചെയ്യുന്ന തസ്തികകൾ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.

കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം വാച്ചർ മാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി കുറയ്ക്കണം എന്നതാണ് മറ്റൊരാവശ്യം.
സമരം നടത്തുന്നത് ഒരു വ്യക്തിയുടെ ആവശ്യത്തിന് വേണ്ടിയല്ല മറിച്ച് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതിനും, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണെന്ന് മനസ്സിലാക്കുന്ന ഭരണകർത്താക്കളല്ലെങ്കിൽ അഭ്യസ്ത വിദ്യരായ യുവ ജനങ്ങൾ വ്യത്യസ്ത സമരമുറകളുമായി തെരുവിൽ നിൽക്കുന്നത് വരും കാലങ്ങളിലും സാക്ഷര കേരളത്തിന് കാണേണ്ടിവരും

 

shortlink

Related Articles

Post Your Comments


Back to top button