Latest NewsKeralaNews

സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് തീ കത്തിച്ചു ; ഗുരുതരമായി പൊള്ളലേറ്റ ഫാര്‍മസിസ്റ്റിന് ദാരുണാന്ത്യം, സംഭവം കേരളത്തില്‍

സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ചയുടന്‍ തീ ആളിപ്പടരുകയായിരുന്നു

തൃശ്ശൂര്‍ : സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഫാര്‍മസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ചയുടന്‍ തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് തീ ദീപികയുടെ വസ്ത്രത്തിലേക്കും പടര്‍ന്നു പിടിച്ചു.

ഗുരുതരമായി പൊള്ളലേറ്റ ദീപികയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊമ്പൊടിഞ്ഞാമാക്കല്‍ നീതി മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റാണ് ദീപിക. രണ്ട് മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button