KeralaLatest NewsNews

‘അയാളുടെ നാടിനെ രക്ഷിക്കാൻ അയാളേതറ്റം വരെയും പോകും’; ദൃശ്യം മോഡൽ പ്രചാരണവുമായി സന്ദീപ് വാര്യർ

കെ. സുരേന്ദ്രന്‍റെ വിജയ യാത്രക്ക് ദൃശ്യം സ്റ്റൈലില്‍ പോസ്റ്റര്‍ ഒരുക്കി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ ദൃശ്യം 2വിന് ആമസോണ്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററിന് സമാനമാണ് സന്ദീപ് തൻ്റെ ഫെസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററും. ദൃശ്യത്തിലെ ടാഗ് ലൈനിന് സമാനമായി ‘അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും’ എന്നും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘അയാളുടെ കുടുംബത്തെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകുമെന്നത്’ ദൃശ്യം സിനിമയിലെ സുപ്രധാന പഞ്ച് ഡയലോഗായിരുന്നു.

Also Read:പ്രശസ്ത ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം ദൃശ്യം 2 കണ്ട സന്ദീപ് വാര്യർ ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു പങ്കുവെച്ചത്. ചിത്രത്തിൻ്റെ വിജയത്തിന് കാരണം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്‍റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസ് എന്നായിരുന്നു സന്ദീപ് വാര്യർ കുറിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ സുരേന്ദ്രന്‍ വിജയ യാത്ര നടത്തുന്നത്. ഇന്ന് വൈകീട്ട് കാസര്‍കോട് വെച്ചാണ് വിജയ യാത്ര തുടക്കം കുറിക്കുക. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുരേന്ദ്രൻ്റെ ‘യാത്ര’ ഉദ്ഘാടനം ചെയ്യും.

https://www.facebook.com/Sandeepvarierbjp/posts/5102869473088111

shortlink

Related Articles

Post Your Comments

Related Articles


Back to top button