Latest NewsNewsIndiaNews Story

പുതുച്ചേരിയിൽ വി. നാരായണസ്വാമി ‘ഔട്ട് ‘ ;

 വിശ്വാസം നേടാനായില്ല. സഭ പിരിഞ്ഞു

പുതുച്ചേരി : പുതുച്ചേരിയിൽ സർക്കാർ അവിശ്വാസവോട്ടെടുപ്പിൽ തോറ്റു. ഇതോടെ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ ന്യൂനപക്ഷമായി. സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.

പുതുച്ചേരിയിൽ എം.എൽ.എ. മാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്നാണ് സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ടു തേടിയത്. വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി. നാരായണ സ്വാമിയും ഭരണപക്ഷ എം.എൽ.എ.മാരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് വിശ്വാസമാർജ്ജിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി സ്പീക്കർ അറിയിക്കുകയായിരുന്നു. ഗവർണറെ നേരിൽ കണ്ടശേഷം മുഖ്യമന്ത്രി വി. നാരായണസ്വാമി രാജി നല്കി.

ഞായറാഴ്ച രണ്ടു ഭരണകക്ഷി എം.എൽ.എ മാർ കൂടി രാജിവെച്ചതോടെ സർക്കാറിന്റെ നില പരുങ്ങലിലായിരുന്നു. ഇപ്പോൾ കോൺഗ്രസിന് സ്പീക്കറുൾപ്പെടെ 12 അഗങ്ങളെ ഉള്ളു. പ്രതിപക്ഷത്ത് 14 പേരും. ഓൾ ഇന്ത്യ എൻ. ആർ. കോൺഗ്രസ്- ബി.ജെ.പി സഖ്യം നയിക്കുന്നതാണ് പ്രതിപക്ഷം. എ.ഐ.എ.ഡി.എം.കെ, എൻ. ആർ. കോൺഗ്രസ് എന്നീപാർട്ടികളിലെ 11 പേരും ബി.ജെ.പിയുടെ നാമനിർദ്ദേശം ചെയ്യപ്പെട്ടമൂന്നംഗങ്ങളുമടക്കമാണിത്.

സർക്കാർ രാജിവെക്കുന്നതോടെ, പുതുച്ചേരി തിരഞ്ഞെടുപ്പു വരാനിരിക്കുന്ന രണ്ടുമാസത്തേക്ക് രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരിക്കും.
കോൺഗ്രസ് എം.എൽ.എ കെ. ലക്ഷമിനാരായണൻ, ഡി.എം.കെ. എം.എൽ.എ കെ. വെങ്കടേശൻ എന്നിവരാണ് ഞായറാഴ്ച സ്പീക്കറുടെ വസതിയിലെത്തി രാജി നല്കിയത്. ഇതോടെ, ഒരുമാസത്തിനിടെ ആറു ഭരണകക്ഷി എം.എൽ.എമാർ രാജിവെച്ചു. ഇവർ ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങൾക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി വി. നാരായണ സ്വാമി. മുൻ ലഫ്. ഗവർണർ കിരൺബേദിയും കേന്ദ്രസർക്കാരും പ്രതിപക്ഷവുമായി ചേർന്ന് തങ്ങളുടെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സഭയിൽ ആരോപിച്ചു. പുതുച്ചേരിക്ക് സംസ്ഥാനപദവി നല്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി സഭയിൽ ആരോപിച്ചിരുന്നു.

ആവശ്യത്തിന് ഫണ്ട് നല്കാതെ കേന്ദ്രസർക്കാർ പുതുച്ചേരിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കേരളവും റേഷൻ കടകൾ വഴി സൗജന്യമായി അരി വിതരണം ചെയ്തപ്പോൾ പുതുച്ചേരിയിൽ അരിയുടെ വിലയ്ക്ക് തുല്യമായ തുക ഡയറക്ട് ട്രാൻസ്ഫർ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടു നിക്ഷേപിക്കാനായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. പൊതുവിതരണസംവിധാനം അട്ടിമറിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ ഭക്ഷണപദ്ധതിയും ട്രാൻസ്‌പോർട്ട് പദ്ധതിയും ഗവർണര അട്ടിമറിച്ചു. പുതുച്ചേരിയിൽ ഹിന്ദി അടിച്ചേല്പിക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

 

shortlink

Post Your Comments


Back to top button