Life Style

വണ്ണം കൂട്ടാനും കുറയ്ക്കാനും അധിക ഭക്ഷണം ഈ സമയങ്ങളില്‍ കഴിയ്ക്കുക

 

ശരീരത്തിന് വണ്ണം കൂട്ടാന്‍ അധികഭക്ഷണം എപ്പോഴും കഴിക്കേണ്ടത് പ്രധാനഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് വണ്ണം കൂട്ടാന്‍ നിങ്ങള്‍ പഴവര്‍ഗങ്ങളോ ജ്യൂസോ കേക്കോ എന്തുമായിക്കോട്ടെ കഴിക്കുന്നുണ്ടെങ്കില്‍ അത് ഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിന് ശേഷമായിരിക്കണം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്. വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ പ്രധാന ഭക്ഷണത്തിന് മുമ്പുമ വണ്ണം കൂട്ടാനാഗ്രഹിക്കുന്നവര്‍ പ്രധാന ഭക്ഷണത്തിന് ശേഷവുമായിരിക്കണം ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കേണ്ടത്.

വണ്ണം വേണേല്‍ നിലക്കടല തിന്നോ

നിരവധി വിറ്റാമിനുകളും മിനറല്‍സും അടങ്ങിയവയാണ് നിലക്കടല. ഇത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ശരീരപുഷ്ടിക്ക് നല്ലതാണ്. മൂന്നു നേരത്തെ ഭക്ഷണത്തിന് ശേഷവും അല്‍പ്പാല്‍പ്പമായി നമുക്ക് ഇത് കഴിക്കാം. വിറ്റാമിന്‍ ഇയുടെയും വിറ്റാമിന്‍ ബിയുടെയും ഉയര്‍ന്ന അളവുകള്‍ ഇതിലുണ്ട്.

ബദാം വേണം ആറോ ഏഴോ

വണ്ണം വയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഭക്ഷണശേഷം ദിവസം ആറോ ഏഴോ എണ്ണം കഴിക്കുക. അതില്‍ കൂടുതല്‍ കഴിക്കരുത്. ചിലപ്പോള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം. ഇത് വെറുതേ കഴിക്കാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ പാലില്‍ മിക്സ് ചെയ്തു കഴിക്കാം. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ വര്‍ധനവിന് സഹായിക്കുന്നു. കൂടാതെ കാന്‍സറിനെ തടയാനും ബദാം സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഉണക്കമുന്തിരിയും റോസ്റ്റഡ് പിസ്തയും

പല തരത്തിലുള്ള ഉണക്കമുന്തിരികള്‍ വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട്. കറുത്ത നിറത്തിലുള്ളതും ഇളം പച്ചയോ അല്ലെങ്കില്‍ മഞ്ഞയോടുകൂടിയതോ ആയിട്ടുള്ളതും നമ്മുടെ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ പച്ചകളറോടു കൂടിയ ഉണക്കമുന്തിരിയാണ് വണ്ണം കൂട്ടാന്‍ ആഗ്രഹമുള്ളവര്‍ കഴിക്കേണ്ടത്. പിസ്ത ചര്‍മ്മത്തെയാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക. ചര്‍മ്മത്തിന്റെ തിളക്കവും മൃദുലതയും വര്‍ദ്ധിപ്പിക്കുന്നു. പിസ്ത കഴിക്കുകയാണെങ്കില്‍ ഏറ്റവും നല്ല സമയം വൈകുന്നേരമാണ്. വൈകീട്ടത്തെ ചായയുടെ കൂടെ കഴിക്കുക. ദിവസവും നാലോ അഞ്ചോ മതി. കൂടുതല്‍ കഴിക്കേണ്ടതില്ല. റോസ്റ്റ് ചെയ്ത പിസ്തയാണ് ഏറ്റവും നല്ലത്.

ആപ്രിക്കോട്ടും ഈന്തപ്പഴവും

വണ്ണം വയ്ക്കാന്‍ ഉപയോഗിക്കുന്ന നല്ലൊരു പഴമാണിത്. ഇത് ഏത് രൂപത്തിലുള്ളതും കഴിക്കുന്നത് നല്ലതാണ്. ഡ്രൈഫ്രൂട്ട് ആയിട്ടും അല്ലാതെയും കഴിക്കാം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ഉയര്‍ന്ന തോതില്‍ ഇതിലടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റെ പ്രത്യേകതകള്‍ പറയാതെ തന്നെ നമുക്കെല്ലാവര്‍ക്കും അറിയാം. ശരീരപുഷ്ടിക്ക് ഇത്രയും പോഷകങ്ങളടങ്ങിയ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ശരീരത്തില്‍ ഇത്രയും പെട്ടെന്ന് ദഹിക്കുന്ന മറ്റൊരു ഫ്രൂട്ട്സ് ഇല്ല. ഇത് പാലില്‍ ചേര്‍ത്ത് ഷേക്ക് രൂപത്തില്‍ കഴിക്കണമെങ്കില്‍ അങ്ങനെയാവാം. വണ്ണം കൂട്ടാന്‍ ആഗ്രഹമുള്ളവര്‍ ഡ്രൈ ആയിട്ടുള്ളവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

shortlink

Post Your Comments


Back to top button