KeralaLatest NewsNews

തലസ്ഥാനത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം. വേങ്ങോട് മണലകം അനന്തു ഭവനിൽ സണ്ണിയെന്നു വിളിക്കുന്ന എസ്. അനിൽകുമാർ(45) ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. കെഎസ്ആർടിസി കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനിൽകുമാർ. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയേടെയാണ് വേങ്ങോട് സൊസൈറ്റി ജംഗ്ഷന് സമീപം വച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.

പതിനാറാം മൈലിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുവാനായി പോയപ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്. റോഡിൽ തെറിച്ചു വീണ അനിൽകുമാറിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.

മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കണിയാപുരം ഡിപ്പോയിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും. അനന്തു.വി. അനിൽ ഏക മകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button