COVID 19Latest NewsNewsGulfOman

കോവിഡ് 19: വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാന്‍

മസ്ക്റ്റ്: പുതിയ കോവിഡ് വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അത്യാവശ്യമെങ്കില്‍ മാത്രമേ വിദേശയാത്രകള്‍ നടത്താവൂയെന്നും കോവിഡ് വ്യാപനം കുറയ്ക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒമാനില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസത്തെ ക്വാറൻറ്റീൻ നിര്‍ബന്ധമാക്കിയിരുന്നു. ഹോട്ടലുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് ക്വാറൻറ്റീൻ ചെലവുകള്‍ യാത്രക്കാര്‍ തന്നെ വഹിക്കണമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു.

Read Also: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

തുടര്‍ന്ന് ക്വാറൻറ്റീനില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 16 വയസിന് താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഒമാനിലെ വിദേശ കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button