Latest NewsKeralaNews

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടർ റാലി കേരളത്തെ ഉഴുതുമറിച്ചെന്ന് കോൺഗ്രസ്

കൽപ്പറ്റ : കാർഷിക നിയമങ്ങൾക്കെതിരെ വയനാട്ടിൽ നടത്തിയ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി കേരളത്തെ ഉഴുതുമറിച്ചെന്ന് കോൺഗ്രസ്. തൃകൈപറ്റ മുതൽ മുട്ടിൽ വരെയുളള മൂന്ന് കിലോമീറ്ററാണ് രാഹുൽ ട്രാക്ടർ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെ.സി വേണുഗോപാൽ എംപിയും ജില്ലയിലെ മുതിർന്ന നേതാക്കളും ട്രാക്ടർ റാലിയിൽ പങ്കെടുത്തു.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

“കാർഷിക നിയമത്തെ എതിർത്തുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പോപ് സ്റ്റാറുകൾ അഭിപ്രായം പറയുന്നത് കേന്ദ്രസർക്കാരിന് ഇഷ്ടമല്ല. കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കിയില്ലെങ്കിൽ നിയമം പിൻവലിക്കാൻ സാധ്യതയില്ല. കാർഷിക വിപണിയെ തകർക്കാനാണ് ഈ നിയമങ്ങൾ പാസാക്കിയത്. ഇത് നരേന്ദ്രമോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് നടപ്പിലാക്കിയത്”, രാഹുൽ ആരോപിച്ചു.

കേരള സർക്കാരിന്റെ ശുപാർശ പ്രകാരമാണ് വയനാട് ഉൾപ്പെടെയുള്ള മേഖലകളിൽ ബഫർ സോൺ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഇത് ഒഴിവാക്കാൻ കേരള സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. പൂതാടിയിലെ കുടുംബശ്രീ സംഘത്തിലും മേപ്പാടി സ്‌കൂൾ സംഘടിപ്പിച്ച ചടങ്ങിലും രാഹുൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button