Latest NewsInternational

14 കാരിയെ വിവാഹം കഴിച്ച എംപിയും ജാമിയത്ത് ഉലമ-ഇ-ഇസ്ലാം നേതാവുമായ 55 കാരനെതിരെ കേസ്

രാജ്യത്തെ നിയമത്തെ അവഗണിച്ച് തന്നേക്കാള്‍ നാലിരട്ടി പ്രായം കുറവുള്ള പെണ്‍കുട്ടിയെയാണ് എംപി വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ബലൂചിസ്ഥാന്‍: 14 വയസുകാരിയെ വിവാഹം കഴിച്ച്‌ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജിയുഐ-എഫ്) നേതാവ് മൗലാന സലാഹുദ്ദീന്‍ അയ്യൂബി. ഇത് സംബന്ധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാനില്‍ നിന്നുള്ള ദേശീയ അസംബ്ലി (എം‌എന്‍‌എ) അംഗമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഡോണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, പെണ്‍കുട്ടി ജുഗൂരിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.  അവിടെ 2006 ഒക്ടോബര്‍ 28 ആണ് പെണ്‍കുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്.

16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം രാജ്യത്ത് നിലവില്‍ അനുവദനീയമല്ല. രാജ്യത്തെ നിയമത്തെ അവഗണിച്ച് തന്നേക്കാള്‍ നാലിരട്ടി പ്രായം കുറവുള്ള പെണ്‍കുട്ടിയെയാണ് എംപി വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ദേശീയ അസംബ്ലി അംഗമായ മൗലാന സലാഹുദ്ദീന്‍ അയ്യൂബിയ്ക്ക് അമ്പതിന് മുകളില്‍ പ്രായമുണ്ട്.

സംഘടനയുടെ പരാതിയെത്തുടര്‍ന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് ചിത്രാല്‍ പോലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ഇന്‍സ്പെക്ടര്‍ സഞ്ജദ് അഹമ്മദ് വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് വിവാഹ കാര്യം നിരസിച്ചു. തന്റെ മകള്‍ക്ക് 16 വയസ്സ് തികയാതെ വിവാഹം നടത്തില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഡിപിഒ പറഞ്ഞു.

read also: ഗുജറാത്തിൽ മുസ്ളീം വോട്ടിന്റെ മുതലെടുപ്പിനായി പോയ ഒവൈസിക്ക് തിരിച്ചടി, ആം ആദ്മിക്ക് സൂറത്തിൽ മാത്രം സീറ്റ്

കുറ്റം തെളിഞ്ഞാല്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷ ലഭിക്കും. വിവാഹ ചടങ്ങിന് മുന്നോടിയായി , എംപി പെണ്‍കുട്ടിയുമായി നിക്കാഹ് മാത്രമേ കഴിച്ചിട്ടൂള്ളൂവെന്നുമാണ് പാക് ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട്. ചിത്രാലിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍‌ജി‌ഒയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് പാക്കിസ്ഥാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button