Latest NewsKeralaNews

 കേരളത്തിൽ കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് മുന്നണികൾ തമ്മിൽ ഗുസ്തി : പ്രഹ്‌ളാദ് ജോഷി

ഡൽഹിയിൽ കോൺഗ്രസ്- ഇടത് ദോസ്തി ദോസ്തി

തിരവനന്തപുരം : കേരളത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും മുന്നണികൾ തീർത്ത് ശത്രുത നടിക്കുകയാണെങ്കിൽ ഡൽഹിയിൽ രണ്ടും സൗഹൃദത്തിലാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രഹ്ലാദ് ജോഷി. തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടിയിൽ പങ്കെടുത്തതിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

യു.ഡി.എഫും എൽഡി.എഫും കേരളത്തിൽ ഗുസ്തിയിലാണ്. ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവർ ദോസ്തി ആണ് . ഇവരുടെ കാപട്യം നോക്കൂ. മമതാ ബാനർജി ഡൽഹിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. എന്നാൽ ബംഗാളിൽ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസ് ഒരു ബാധ്യതയായി മാറി’. എൽ. ഡി.എഫ് ഡൽഹിയിലും ബംഗാളിലും കോൺഗ്രസിനെ പിന്തുണയ്ക്കും തമിഴ്‌നാട്ടിലും അവർ സുഹൃത്തുക്കളാണ്. ഡെമോക്രസിയിലാണോ വിശ്വസിക്കുന്നത് എന്നാണ് തനിക്ക് രാഹുലിനോട് ചോദിക്കാനുള്ളത്.

ട്രാക്ടർ ആക്ടർ( അഭിനേതാവ്) ആവാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. നിങ്ങൾ എം.പി.എം സി കളെ ( അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) പിന്തുണയ്ക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് കേരളത്തിൽ എ.പി.എം.സികൾ ഇല്ലാതത്. രാട്ട്രീയമെന്നാൽ അധികാരം നേടാനുള്ളത് മാത്രമോ, ചിലരുമായി അവിടെയും ഇവിടേയും സഖ്യം സ്ഥാപിക്കാനോ മാത്രമുള്ളതല്ല. എന്തുകൊണ്ടാണ് ഈ പാർട്ടികൾക്ക് സംസ്ഥാനം മാറുമ്പോൾ മാറുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വോട്ടിനുവേണ്ടി മാത്രമാണ് കോൺഗ്രസ് ഇന്ന് ശബരിമല വിഷയം വിാദമാക്കി ഉയർത്തുന്നത്. അവർ കാര്യഗൗരവത്തോടെ പ്രതിഷേധിച്ചില്ല. ജനവികാരം എന്താണെന്ന് രാഹുലിനെ പറഞ്ഞു മനസിലാക്കിയില്ല. വോട്ടിനുവേണ്ടി മുസ്ലീം മതവിഭാഗക്കാരെ തൃപ്തിപ്പെടുത്താൻ മാത്രമാണ് അവർ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button