Latest NewsKeralaNews

വീട്ടിനുള്ളിൽ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ മരിച്ചു

കോഴിക്കോട്​: നാദാപുരത്ത്​ വീട്ടിനുള്ളിൽ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. ചെക്യാട്​ കായലോക്ക്​ കീറിയ പറമ്പത്ത്​ രാജുവാണ്​ മരിച്ചിരിക്കുന്നത്​. കോഴിക്കോട്​ സർക്കാർ മെഡിക്കൽ കോളേജ് ​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ​ച പുല​ർച്ചെയാണ്​ രാജു​വിനെയും കുടുംബത്തെ വീട്ടിനുള്ളിൽ പൊള്ള​േലറ്റ നിലയിൽ കണ്ടെത്തിയത്​. ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ്​ എന്നിവർക്കും​ പൊള്ളലേറ്റിരുന്നു. ഇവർ കോഴിക്കോട് സർക്കാർ​ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്​ .പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്. തീയണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്‍റെ ഒരു മുറി പൂർണമായും കത്തിനശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button