COVID 19Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് ബാധിച്ചത് 463 പേ​ർ​ക്ക്

ദോ​ഹ: ഖ​ത്ത​റി​ൽ തി​ങ്ക​ളാ​ഴ്​​ച​യും പു​തി​യ രോ​ഗി​ക​ളെ​ക്ക​ൾ കൂ​ടു​ത​ൽ രോ​ഗ​മു​ക്ത​ർ. തി​ങ്ക​ളാ​ഴ്​​ച 495 പേ​ർ​ക്ക്​ രോ​ഗ​മു​ക്തി​ നേടിയിരിക്കുന്നു. ​പു​തു​താ​യി കൊറോണ വൈറസ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്​ 463 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 425 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടായിരിക്കുന്നത്. 38 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ലു​ള്ള ആ​കെ കോവിഡ് രോ​ഗി​ക​ൾ 9917 ആ​ണ്. ഇ​ന്ന​ലെ 9618 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 15,05,646 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 1,60,889 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉൾപ്പെടെയാണിത്. ഇ​ന്ന​ലെ ഒ​രാ​ൾ​കൂ​ടി കോവിഡ് ബാധിച്ചു മ​രി​ച്ചു. 66കാ​ര​നാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 257 ആ​യി ഉയർന്നു. ആ​കെ 1,50,715 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. 643 പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 91 പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 85 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ ആ​റു പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button