KeralaLatest NewsNews

കെഎസ്ആർടിസി പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

മൂന്ന് സിഐടിയു പ്രവർത്തകർക്ക് പരുക്കേറ്റു

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. ഭൂരിഭാഗം ബസ് സർവീസുകളും മുടങ്ങിയതോടെ പണിമുടക്കിനെ കുറിച്ച് മുൻകൂട്ടി അറിയാത്ത യാത്രക്കാർ ബസില്ലാതെ വലഞ്ഞു.

അതേസമയം, അങ്കമാലി ഡിപ്പോയിൽ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിപക്ഷ സംഘടനകൾ തടഞ്ഞു. സിഐടിയു- ബിഎംഎസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് സിഐടിയു പ്രവർത്തകർക്ക് പരുക്കേറ്റു.

പണിമുടക്കിനെ തുടർന്ന് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.

പ്രതിപക്ഷ സംഘടനകളായ ടിഡിഎഫും ബിഎംഎസുമാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ സ്വിഫ്റ്റ്, ശമ്പള പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിൽ കബളിപ്പിക്കൽ ഒത്തുതീർപ്പിനു തയാറല്ലെന്ന് ടിഡിഎഫും ബിഎംഎസും ഇന്നലെ നിലപാട് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button