Latest NewsNewsIndiaCrime

ഗസ്റ്റ് ഹൗസിലെത്തിയ യുവതിയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു

മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗസ്റ്റ് ഹൗസിലെത്തിയ യുവതിയെ പൊലീസുകാരന്‍ ബലാത്സംഗത്തിനിരയാക്കിയാതായി പരാതി ലഭിച്ചിരിക്കുന്നു. മീററ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്.

നചൗണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ബലാത്സംഗം ചെയ്യുന്ന സമയത്ത് ഗസ്റ്റ് ഹൗസ് ഉടമയും മകനും സ്ഥലത്തുണ്ടായിരുന്നതായും യുവതി ആരോപിക്കുകയുണ്ടായി. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി മാധ്യമങ്ങളോട് പറയുകയുണ്ടായി.

തന്റെ സുഹൃത്തിനൊപ്പമാണ് യുവതി ഗസ്റ്റ് ഹൗസിലെത്തിയത്. പൊലീസുകാരന്റെ സുഹൃത്തായ ഗസ്റ്റ് ഹൗസ് ഉടമ യുവതി എത്തിയ വിവരം അറിയിക്കുകയയായിരുന്നു. തുടര്‍ന്ന പൊലീസുകാരന്‍ ഗസ്റ്റ് ഹൗസില്‍ റെയ്ഡ് നടത്തുകയും യുവതിയെയും സുഹൃത്തിനെയും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയോട് മാതാപിതാക്കളെ വിളിക്കാനാവശ്യപ്പെട്ടു. ഇത് മുതലെടുത്ത് ഇയാള്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയാണ് ഉണ്ടായത്. കൂടാതെ ഇവരില്‍ നിന്ന് പൊലീസുകാരന്‍ പണം തട്ടിപ്പറിക്കുകയും ചെയ്തു.

ഇതിന് ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാല്‍ അതേസമയം പരാതിയുമായി ആരും പൊലീസ് സ്റ്റേഷനില്‍ വന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button