Latest NewsKeralaNewsCrime

പതിനാലുകാരിക്ക് നേരെ ക്രൂരപീഡനം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് മാസങ്ങളോളം

മലപ്പുറം: മലപ്പുറം കയ്പകഞ്ചേരിയി​ൽ പതിനാലുകാരിക്ക് നേരെ ക്രൂരപീഡനം. ഏഴുപേരടങ്ങുന്ന സംഘം മയക്കുമരുന്ന് നൽകി പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും കൂട്ടുകാരോടൊപ്പം ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു ഉണ്ടായത്. വീട്ടുകാർ അറിയാതെ പെൺ​കുട്ടി​ക്ക് വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റുകയുണ്ടായി. പെൺകുട്ടിയെ ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. ശേഷി​ക്കുന്ന പ്രതി​കൾക്കായി​ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button