Latest NewsKeralaNews

കൊല്ലത്ത് മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

കൊല്ലം : മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കൊല്ലം വാടി തുറമുഖത്തുനിന്ന് പുലര്‍ച്ചെ പുറപ്പെട്ട രാഹുൽ ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി.

Read Also : കോവിഡ് വ്യാപനം : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി നാല് സംസ്ഥാനങ്ങള്‍

ഇന്നലെ കൊല്ലത്ത് എത്തിയ രാഹുൽ അവിടെ തങ്ങി. വാടി ഹാര്‍ബറില്‍ നിന്നാണ് മത്സ്യ ബന്ധന ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി സഞ്ചരിച്ചത്. മത്സ്യത്തൊഴിലാളികളുടെ യാതനകള്‍ മനസിലാക്കാനായാണ് രാഹുല്‍ കടല്‍ യാത്ര ചെയ്തത്. ഇന്ന് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംവാദം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button