KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. ഒരു ലിറ്റര്‍ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂടിയത്.

Read Also : 1921ൽ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനാണ് മതതീവ്രവാദികൾ ഒരുങ്ങുന്നത് : കെ. സുരേന്ദ്രൻ

തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപ 07 പൈസയും ഡീസലിന് 87 രൂപ 61 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 91 രൂപ 67 പൈസയും ഡീസലിന് 86 രൂപ 32 പൈസയും കൊച്ചിയില്‍ പെട്രോളിന് 91 രൂപ 09പൈസയും ഡീസലിന് 85.76 പൈസയും ഇന്ന് നല്‍കേണ്ടിവരും.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടര്‍ച്ചയായി എല്ലാ ദിവസവും ഇന്ധനവില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ട് ദിവസം മാത്രമാണ് ഇന്ധനവില കൂടാതിരുന്നത്. ഇന്നലെ മുതല്‍ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു. 9 മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 21 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ഈ മാസം പെട്രോളിന് നാലര രൂപയും ഡീസലിന് നാലുരൂപ തൊണ്ണൂറ്റി രണ്ട് പൈസയും കൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button