Latest NewsIndia

കഴിഞ്ഞ തവണ 175 സീറ്റുകൾ ലഭിച്ച ഗുജറാത്തിൽ കർഷക സമരം ആയുധമാക്കിയ കോൺഗ്രസിന് ഇത്തവണ ലഭിച്ചത് 46 സീറ്റുകൾ മാത്രം

ബിജെപി ഇത്തവണയും ആറ് കോര്‍പ്പറേഷനുകളും തൂത്തുവാരി.

ഗുജറാത്തിൽ പതനം പൂർത്തിയാക്കി കോൺഗ്രസ്. കർഷക സമരത്തിന് പിന്നിൽ ദേശ വിരുദ്ധ ശക്തികളാണെന്നു ബോധ്യമുണ്ടായിട്ടും കർഷക സമരം ആയുധമാക്കിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകിയത്. 576 സീറ്റുകളില്‍ മുഴുവൻ ഫലങ്ങളും പുറത്തുവന്നപ്പോൾ തല ഉയർത്താനാവാതെ കോൺഗ്രസ്. 489 ബിജെപി നേടിയപ്പോൾ, രണ്ടക്കം പോലും കടക്കാനാവാതെ വെറും 46 സീറ്റുകളാണ് കോൺഗ്രസ് നേടിയത് . 16 സീറ്റുകളില്‍ മറ്റുള്ളവരാണ് വിജയിച്ചിട്ടുള്ളത്.

അതേസമയം 2015 ലെ തെരഞ്ഞെടുപ്പിൽ 175 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ബിജെപി ഇത്തവണയും ആറ് കോര്‍പ്പറേഷനുകളും തൂത്തുവാരി. സൂറത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്താണ് വിജയിച്ചത്. ഇവിടെ കോൺഗ്രസ് സംപൂജ്യരായി. ജാംനഗറിലാണ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയത്. 11 സീറ്റുകളാണ് ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചത്. 6 കോർപ്പറേഷനുകൾ തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്,

അഹമ്മദാബാദ് – ബിജെപി 165, കോൺഗ്രസ് 16
സൂററ്റ് – ബിജെപി 093, കോൺഗ്രസ് 00
രാജ്കോട്ട് – ബിജെപി 068, കോൺഗ്രസ് 04
വഡോദര – ബിജെപി 069, കോൺഗ്രസ് 07
ജാംനഗർ – ബിജെപി 050, കോൺഗ്രസ് 11
ഭാവ് നഗർ – ബിജെപി 044, കോൺഗ്രസ് 08

മായാവതിയുടെ ബിഎസ്പിയ്ക്കും കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. ബിഎസ്പിക്ക് ജാംനഗറില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 470 സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയ ആംആദ്മിയ്ക്ക് ആകെ 27 സീറ്റുകള്‍ ലഭിച്ചു. സൂറത്തില്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button