CricketLatest NewsNewsIndiaSports

ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം; അടിപതറാതെ ഇന്ത്യ

ഇംഗ്ലണ്ടിന്‍റെ സ്കോറിനൊപ്പമെത്താന്‍ ഇന്ത്യയുടെ ലക്ഷ്യം വെറും 13 റണ്‍സ് മാത്രം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ്‌ ക്രിക്കറ്റിന്‍റെ ഒന്നാം ദിനം പോരാട്ടം അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സിന് ഇന്ത്യ മുന്നിൽ. ഇംഗ്ലണ്ടിന്‍റെ സ്കോറിനൊപ്പമെത്താന്‍ ഇന്ത്യയുടെ ലക്ഷ്യം വെറും 13 റണ്‍സ് മാത്രം.

Read Also: വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികളിലെ മുത്തശ്ശിമാർക്കൊപ്പം ആഹാരം കഴിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

ഇംഗ്ലണ്ടിനെ വെറും 112 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. 57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്‍സെടുത്ത് ഉപനായകന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍(11) ചേതേശ്വര്‍ പുജാര (0) നായകന്‍ വിരാട് കോഹ് ലി(27) എന്നിവരാണ് പുറത്തായത്.

Read Also: ബൈക്കിലെത്തി മാല മോഷണം; യുവാക്കൾ പിടിയിൽ

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക്‌ബോള്‍ ടെസ്റ്റില്‍ ടോസിന്‍റെ ശുക്രന്‍ ഇംഗ്ലണ്ടിന് നേരെ ഉദിച്ചെങ്കിലും തുടക്കം മുതല്‍ തകര്‍ച്ച നേരിടേണ്ടി വന്നു ഇംഗ്ലീഷുകാർക്ക്. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ആദ്യ വിക്കറ്റ്. സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ കരങ്ങളിലേയ്ക്ക് വീണു.

Related Articles

Post Your Comments


Back to top button