Latest NewsKuwaitGulf

തീരുമാനം കടുപ്പിച്ച് കുവൈറ്റ്, ഒരു മാസത്തേയ്ക്ക് അതിര്‍ത്തികള്‍ അടച്ചു

കുവൈറ്റ് സിറ്റി: കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ഭരണകൂടം അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കര, നാവിക അതിര്‍ത്തികളാണ് അടയ്ക്കുക. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 20 വരെയാണ് അതിര്‍ത്തി അടയ്ക്കുക എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ചിലര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കടല്‍ വഴിയുള്ള ചരക്ക് കടത്ത്, ന്യൂട്രല്‍ സോണില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഇളവുള്ളത്. കുവൈറ്റില്‍ കൊറോണ വ്യാപന ആശങ്ക വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.

Read Also : “ഇടതുപക്ഷക്കാരനാണെങ്കിൽ എല്ലാ ജോലിയും നിങ്ങൾക്ക് ലഭിക്കും, എത്ര സ്വർണ്ണം വേണമെങ്കിലും കടത്താം” : രാഹുൽ ഗാന്ധി

റസ്റ്റോറന്റിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, പാര്‍സല്‍ സര്‍വീസ് അനുവദിക്കും. നിലവില്‍ കുവൈറ്റ് പൗരന്‍മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ജോലിക്കാര്‍ക്കും മാത്രമാണ് കുവൈറ്റിലേയ്ക്ക് പ്രവേശന അനുമതിയുള്ളത്. ഇവര്‍ക്ക് ഒരാഴ്ച ഹോട്ടലിലും മറ്റൊരാഴ്ച വീട്ടിലും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button