KeralaLatest NewsNews

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ല : കെ.സി വേണുഗോപാല്‍

രാഹുല്‍ ഗാന്ധിയുടെ കേരള പര്യടനം സിപിഎമ്മിന് വിഭ്രാന്ത്രിയുണ്ടാക്കി

തിരുവനന്തപുരം : കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രസംഗത്തില്‍ മറ്റൊരു സംസ്ഥാനത്തെയും രാഹുല്‍ മോശമാക്കിയിട്ടില്ല. രാഹുലിന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. കോവിഡ് കാലത്ത് അമേഠിയില്‍ ഏറ്റവുമധികം സഹായമെത്തിച്ചത് രാഹുലാണെന്നും വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കേരള പര്യടനം സിപിഎമ്മിന് വിഭ്രാന്ത്രിയുണ്ടാക്കി. ജനപിന്തുണയെ സിപിഎം ഭയക്കുന്നു. രാഹുലിന് കേരളത്തിലെ സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. കേരളത്തിന്റെ പരിപാടികള്‍ക്കിടെ രാഹുലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ബിജെപി ചെയ്തത്. ആ രാഹുല്‍ ഗാന്ധി ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുമെന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കുകയാണ്. ഇത് തീര്‍ത്തും വിഭ്രാന്തിയുടെ ലക്ഷണമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

മധുരയിലെയും കോയമ്പത്തൂരിലെയും സിപിഎം എംപിമാര്‍ അവരുടെ പോസ്റ്ററില്‍ കൂടെ ആരുടെ ഫോട്ടോയാണ് വെച്ചതെന്ന് സിപിഎം ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ഈ ഒരു പ്രസ്താവന കൊണ്ടൊന്നും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കാന്‍ സിപിഎമ്മിന് കഴിയില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള തരംതാണ പ്രസ്താവനകളില്‍ നിന്ന് സിപിഎം പിന്മാറണമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button