Latest NewsNewsIndiaInternationalBusiness

അടുത്ത സാമ്പത്തിക വർഷം രാജ്യം 13.7 ശതമാനം വളർച്ചനേടുമെന്ന് മൂഡീസ്

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് അനുകൂല സമയമാണ് വരാൻ പോകുന്നതെന്ന് യു.എസ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 13.7 ശതമാനത്തിലേക്ക് ഉയരുമെന്ന് മൂഡീസിൻ്റെ റിപ്പോർട്ട്. മൊത്തത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2020ന്‍റെ അവസാനത്തില്‍ ഉണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും മൂഡീസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് വാക്സിൻ വിതരണം ഇന്ത്യ തുടങ്ങിയത് ഒരു മുതൽക്കൂട്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാക്സിൻ വിതരണത്തോട് കൂടി വിപണി സാധാരണഗതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് മൂഡീസ് പറയുന്നത്. വിപണിയിലെ ആത്മവിശ്വാസം ഉയർത്താൻ കൊവിഡ് വാക്സിന് സാധിച്ചിട്ടുണ്ടെന്നും വളർച്ച അനുമാനം ഉയർത്താൻ കാരണമായതിതാണെന്നും മൂഡീസ് വ്യക്തമാക്കുന്നുണ്ട്.

Also Read:‘ഇന്ത എ.സി എനിക്ക് പുടിക്കാത്’ – വാതിലുകൾ തുറന്നിടാൻ പറഞ്ഞ് ഉപരാഷ്ട്രപതി

അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7 ശതമാനം ഇടിവ് പ്രകടമാക്കുമെന്നാണ് മൂഡീസിന്‍റെ പുതിയ നിഗമനം. ഇതിലും നേരിയ വ്യത്യാസമുണ്ട്. 10.8 ശതമാനം ഇടിവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് 7 ശതമാനം ഇടിവെന്നതും ശ്രദ്ധേയം. 2021 ല്‍ ഇന്ത്യയുടെ ദുര്‍ബലമായ ധനനില ഒരു പ്രധാന ക്രെഡിറ്റ് വെല്ലുവിളിയായി തുടരുമെന്ന് മൂഡീസ് പറയുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റേത് സമ്മിശ്രമായ ട്രാക്ക് റെക്കോര്‍ഡ് ആണെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button