KeralaLatest NewsNewsIndia

ആർഎസ്എസുകാരനാണല്ലോ കൊല്ലപ്പെട്ടത് എന്ന് ആശ്വസിച്ച് ഇരിക്കുന്നവരെ രക്ഷിക്കാൻ ഈശ്വരന് പോലും സാധ്യമല്ല; സന്ദീപ് വചസ്പതി

ചേര്‍ത്തല: വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമാകുന്നു. ബുധനാഴ്ച രാത്രിയോടെയാണ് വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്. ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു.ആർ കൃഷ്ണ കൊല്ലപ്പെട്ടത് കേരളത്തിൽ ഇസ്‌ലാമിക ഭീകരവാദം എത്രമേൽ ശക്തമാണ് എന്നതിന്റെ തെളിവാണെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ:

Also Read: ‘രണ്ട് ലക്ഷം നിക്ഷേപിച്ചു, മൂന്ന് ലക്ഷത്തിലധികം ലാഭം കിട്ടി’; കല്‍ബുര്‍ഗിയിലെ കർഷകന് പറയാനുള്ളത്

ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു.ആർ കൃഷ്ണ കൊല്ലപ്പെട്ടത് കേരളത്തിൽ ഇസ്‌ലാമിക ഭീകരവാദം എത്രമേൽ ശക്തമാണ് എന്നതിന്റെ തെളിവാണ്. ഹിന്ദു/ ക്രിസ്ത്യൻ നാമാധാരിയായ ആരും ഏത് നിമിഷവും കൊല്ലപ്പെടും എന്ന സാഹചര്യം കേരളത്തിൽ രൂപം കൊണ്ടിരിക്കുന്നു. തീവ്രവാദികൾക്ക് ഇഷ്ടമല്ലാത്തത് ചെയ്താൽ മതി. വയലാറിലും സംഭവിച്ചത് അത് തന്നെയാണ്. ആർഎസ്എസ് നടത്തിയ പ്രകടനത്തിന് ശേഷം മടങ്ങി പോയവർക്ക് നേരെ അക്രമം അഴിച്ചുവിടാൻ നൂറു കണക്കിന് തീവ്രവാദികൾ നിമിഷ നേരം കൊണ്ടാണ് അവിടെ സംഘടിച്ചെത്തിയത്.

മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ഇതിനും അടുത്ത ബന്ധമുണ്ട്. ആ കേസിലെ പ്രതികൾ ഇതിലും ഉൾപ്പെട്ടിട്ടുണ്ട്. അത് അട്ടിമറിച്ച പിണറായി സർക്കാർ തന്നെയാണ് ഇതിനും ഉത്തരവാദി. കേരളത്തിലെ ഏത് പ്രദേശത്തും ഏത് നിമിഷവും ഇത് സംഭവിക്കാം. മത തീവ്രവാദികൾ അത്രമേൽ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. ആർഎസ്എസുകാരനാണല്ലോ കൊല്ലപ്പെട്ടത് എന്ന് ആശ്വസിച്ച് ഇരിക്കാനാണ് തീരുമാനമെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ഈശ്വരന് പോലും സാധ്യമല്ല. കുഞ്ഞനുജൻ നന്ദുവിന് ഹൃദയം നുറുങ്ങുന്ന അന്ത്യ പ്രണാമം.

https://www.facebook.com/sandeepvachaspati/posts/1350813811938884

shortlink

Related Articles

Post Your Comments

Related Articles


Back to top button