Latest NewsIndiaNews

മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി

രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു

ന്യൂഡല്‍ഹി : മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം അരങ്ങേറിയത്. ഹഷിക (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് രാജ് കുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടില്‍ വെച്ചാണ് രാജ് കുമാര്‍ ഇവരെ കൊലപ്പെടുത്തിയത്.

ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന രാജ് കുമാര്‍, കോവിഡ് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് ദേഷ്യത്തില്‍ ഹഷികയെ രാജ്കുമാര്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഒപ്പം കിടന്നുറങ്ങുകയായിരുന്നു.

രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യ കൊല്ലപ്പെട്ടെന്നു മനസ്സിലാക്കിയ രാജ്കുമാര്‍ ബന്ധു വീട്ടിലേക്ക് പോയി. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാര്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button