KeralaLatest NewsNewsCrime

മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; 2പേർ കൂടി പിടിയിൽ

കല്‍പകഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട്​ യുവാക്കൾ കൂടി ​അറസ്റ്റിൽ ആയിരിക്കുന്നു. ഒളിവിലായിരുന്ന വളവന്നൂര്‍ സ്വദേശികളായ കുണ്ടില്‍ മുഹമ്മദ് സാലിഫ് (22), കുണ്ടില്‍ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് കര്‍ണാടക അതിര്‍ത്തിയായ കുടകില്‍ നിന്ന്​ പിടികൂടിയിരിക്കുന്നത്.

കേസിൽ തുവ്വക്കാട് സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്‌ലഹ്, ഒഴൂര്‍ തലക്കട്ടൂര്‍ ചാന്നാട്ട് വീട്ടില്‍ മുഹമ്മദ് റാസിക് എന്നിവർ നേരത്തെ പിടിയിലായിരുന്നു. മയക്കുമരുന്നിന് അടിമയാക്കിയാണ്​ ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്​. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തിരിക്കുന്നു. ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button