Latest NewsIndia

കർഷക സമരം നടക്കുമ്പോഴും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വളര്‍ച്ച

കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്നാണ് നാല്‍പ്പതിലേറെ വര്‍ഷങ്ങള്‍ക്കിടെ സമ്പദ്‌വ്യവസ്ഥയില്‍ ആദ്യമായി കഴിഞ്ഞ ജൂണില്‍ ഇടിവ് രേഖപ്പെടുത്തിയത്.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഒക്ടോബര്‍ – ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വെള്ളിയാഴ്ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 – 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്.

2020 – 21 ലെ ആദ്യ പാദത്തില്‍ 24.4 ശതമാനവും ജൂലായ് – സെപ്റ്റംബര്‍ പാദത്തില്‍ 7.7 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്നാണ് നാല്‍പ്പതിലേറെ വര്‍ഷങ്ങള്‍ക്കിടെ സമ്പദ്‌വ്യവസ്ഥയില്‍ ആദ്യമായി കഴിഞ്ഞ ജൂണില്‍ ഇടിവ് രേഖപ്പെടുത്തിയത്.

read also : വീണ്ടും ഒന്നരക്കോടിയിലധികം രൂപയുടെ സ്‌ഫോടക ശേഖരം പിടികൂടി, ഇത്തവണ പച്ചക്കറി ലോറിയിൽ

നിയന്ത്രണങ്ങള്‍ നീക്കിയതോടെ പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. ജൂലായ് മുതല്‍ സമ്പദ്‌വ്യവസ്ഥ കരകയറിത്തുടങ്ങിയെന്നാണ് സാമ്പത്തിക സര്‍വെ വ്യക്തമാക്കിയിരുന്നത്. ഊര്‍ജ ഉപയോഗത്തിലെ വര്‍ധന, ചരക്ക് – സേവന നികുതി പിരിവ്, ഇ – വേ ബില്ലുകള്‍, ഉരുക്ക് ഉപയോഗത്തിലെ വര്‍ധന എന്നിവയാണ് ഇതിന്റെ സൂചനകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button