Latest NewsNewsIndia

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തു കളിക്കുന്നു , രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ എന്നെ തോൽപ്പിക്കാനാകില്ല : മമത

എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍ തന്നെ വിജയിക്കും

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു.

ബംഗാളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടേയും അമിത് ഷായുടേയും നിര്‍ദ്ദേശാനുസരണം ആണോയെന്നും മമത ചോദിച്ചു. സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് ഏകദേശം തുല്യമായ തമിഴ്‌നാട്ടില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമാണ്. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി പശ്ചിമ ബംഗാളില്‍ വന്ന് പ്രചരണം നടത്താന്‍ മോദിയ്ക്കും അമിത് ഷായ്ക്കും സൗകര്യം ഒരുക്കാനാണോ ഇതെന്നും മമത ചോദിച്ചു.

എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍ തന്നെ വിജയിക്കും. എല്ലാ ഗൂഢാലോചനകളേയും പരാജയപ്പെടുത്തും. അപമാനിക്കാനുള്ള നീക്കത്തിന് ബംഗാളിലെ ജനങ്ങള്‍ മറുപടി നല്‍കും. രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും മമത ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button