CinemaMollywoodLatest NewsNewsEntertainment

നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന, ‘നിഴല്‍’ ഏപ്രില്‍ ആദ്യവാരമെത്തും

തെന്നിന്ത്യൻ സൂപ്പര്‍താരം നയന്‍താരയും, മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ഒന്നിച്ചെത്തുന്ന ‘നിഴല്‍’ ഏപ്രില്‍ ആദ്യവാരം തിയറ്ററുകളിലെത്തും.സംസ്ഥാന പുരസ്‌കാരം നേടിയ എഡിറ്റർ അപ്പു. എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നിഴല്‍’.

ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്. എം. പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി. പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എസ്. സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവർക്കൊപ്പം മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സാദിക്ക്, ദിവ്യപ്രഭ എന്നിവരും അഭിനയിക്കുന്നു. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. സംവിധായകൻ അപ്പു. എൻ. ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗം നിർവ്വഹിച്ചിരിക്കുന്നു, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍,പി.ആര്‍.ഓ: പി.ശിവപ്രസാദ്. എന്നിവരാണ് മറ്റ് പിന്നണി പ്രവർത്തകർ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണ്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. രജനികാന്ത് നായകനായ അണ്ണാത്തെ, വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ എന്നിവയാണ് നയന്‍താരയുടെ പുറത്തിറങ്ങാനുള്ള സിനിമകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button