COVID 19KeralaLatest NewsNews

കോവിഡ് രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ; ആശങ്കയോടെ സംസ്ഥാനം

തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിൽ ആശങ്കയോടെ സംസ്ഥാനം. കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരളത്തിൽ കോവിഡ് ആശങ്കാജനകമായി പടരുന്നതിനിടയിലാണ് രണ്ടാം തരംഗത്തിന് സാധ്യത എന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് കൂടി എത്തിയത്. ഇത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. രോഗ പ്രതിരോധത്തിലുണ്ടായ വീഴ്ച്ചയാണ് രണ്ടാം തരംഗത്തിന് കാരണമാകുന്നത്. മാത്രമല്ല രോഗ പരിശോധനയുടെ എണ്ണം വർധിപ്പിക്കാൻ കഴിയാതെ വരുന്നതും രോഗികളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചു. കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് വന്നതോടെ ഇനി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് കൂടിയ അവലോകന യോഗത്തിലെ നിർദ്ദേശം.

Read Also : കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗ്, ലീഗിനെ നിയന്ത്രിക്കുന്നത് ജിഹാദികൾ : പി.​സി. ജോ​ര്‍​ജ്

ജനത്തിരക്ക് ഏറുന്ന പരിപാടികൾ ഇനി അനുവദിക്കേണ്ടെന്നാണ് തീരുമാനം. പോലീസ് ഇടപെടൽ കാര്യക്ഷമമാക്കണം. ഒപ്പം സെക്ട്രൽ മജിസ്ട്രേറ്റുമാരുടെ ഇടപെടൽ ഊർജിതപ്പെടുത്താനും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. ഇതിന് പുറമേ എതെല്ലാം തലങ്ങിൽ നിയന്ത്രണം വേണമെന്ന കാര്യം വിവിധ വകുപ്പുകളെ കൂടി ഉൾപ്പെടുത്തി പ്രത്യേക യോഗം കൂടി തീരുമാനിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button