KeralaNewsIndia

ഇനി ഫുട്ബോൾ ഞാൻ കാണില്ല, സംഘി ഫുട്ബോൾ; ടി.കെ. ചാത്തുണ്ണിയുടെ ബിജെപി പ്രവേശനത്തിൽ ‘പൊട്ടിക്കരച്ചി’ലുമായി സോഷ്യൽ മീഡിയ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പ്രമുഖരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. മെട്രോമാൻ ഇ. ശ്രീധരൻ, ജേക്കബ് തോമസ്, ടി.കെ ചാത്തുണ്ണി തുടങ്ങിയ പ്രമുഖരുടെ രംഗപ്രവേശനം ബിജെപിക്ക് ഗുണം ചെയ്യും. ഇത് മനസിലാക്കിയ സി പി എം ആശങ്കയിലാണ്. അതിൻ്റെ ഭാഗമാണ് മെട്രോമാൻ അടക്കമുള്ളവർക്ക് നേരെയുള്ള സൈബർ ആക്രമണം. സിദ്ധാർത്ഥ്, എം എ നിഷാദ് എന്നിവരെ പോലെയുള്ള പ്രമുഖർ വരെ മെട്രോമാനെതിരെ പരസ്യമായി തിരിഞ്ഞതിൻ്റെ കാരണം ഭയം തന്നെയാണെന്ന് ബിജെപി വിലയിരുത്തുന്നു.

Also Read:വാഹനങ്ങള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ

മെട്രോമാന് പിന്നാലെ ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണിയും ബിജെപിയിലേക്ക് വന്നിരിക്കുകയാണ്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര തൃശ്ശൂരില്‍ എത്തുമ്പോള്‍ അദ്ദേഹം അംഗത്വം സ്വീകരിക്കും. വിജയ യാത്ര അവസാനിക്കുമ്പോഴേക്കും നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക് എത്തുമെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.

വികസന പ്രവര്‍ത്തനങ്ങളോടുള്ള ബിജെപിയുടെ സമീപനമാണ് ആ പാര്‍ട്ടിയോട് തന്നെ അടുപ്പിച്ചതെന്ന് ടി.കെ. ചാത്തുണ്ണി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാത്തുണ്ണിയെ പോലെയുള്ള പ്രതിഭകൾ ബിജെപിയിലേക്ക് കടന്നുവരുന്നതിലെ അപകടം മറ്റ് മുന്നണികൾ തിരിച്ചറിയുന്നുണ്ട്. ‘ഇനി ഫുട്ബോൾ ഞാൻ കാണില്ല, സംഘി ഫുട്ബോൾ’ എന്ന് തുടങ്ങിയ പ്രതികരണമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button