KeralaLatest NewsIndiaNews

പെണ്ണ് കേസിൽ നട്ടം തിരിഞ്ഞ് ബിനോയ്, ബിനീഷ് ജയിലിൽ അഴിയെണ്ണുന്നു; കോടിയേരി രണ്ടും കൽപ്പിച്ച് തെരഞ്ഞെടുപ്പ് മുഖത്തേക്ക്?

വിജയരാഘവനെ കൊണ്ട് ഒന്നിനും കൊള്ളില്ല? കോടിയേരി തന്നെ വേണം, മക്കൾ കേസിൽ പെട്ടുഴലുമ്പോൾ കോടിയേരി തിരിച്ചെത്തുമോ?

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ കോടിയേരി ബാലകൃഷ്ണനോളം കേമൻ മറ്റൊരാളില്ലെന്ന അടക്കം പറച്ചിൽ മുന്നണിയിലുണ്ട്. ഇക്കാര്യം രഹസ്യമായും പരസ്യമായും പലരും സൂചിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോടിയേരിയെ മടക്കിക്കൊണ്ടു വരാനുള്ള ശ്രമം തകൃതിയായി നടക്കുന്നുമുണ്ട്.

കോടിയേരിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഏവരും. എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കൻ മേഖല ജാഥ വേണ്ടത്ര ഗുണം ചെയ്തില്ലെന്ന വിലയിരുത്തൽ പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കോടിയേരി തിരിച്ചെത്തണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.

Also Read:പ്രമുഖ രാജ്യങ്ങൾ മാന്ദ്യത്തില്‍ തുടരുമ്പോഴും കൊവിഡ് തകര്‍ത്തെറിഞ്ഞ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിൽ

ഈയാഴ്ച തന്നെ ഇക്കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. വിജയരാഘവനെ കൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി. പുതിയ ചുമതലയേറ്റ ശേഷം പറഞ്ഞതെല്ലാം ബൂമറാങ് ആയിരുന്നു. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറഞ്ഞാൽ മതി. പറഞ്ഞതെല്ലാം പല സാഹചര്യങ്ങളിലായി പിൻവലിക്കേണ്ടിയും വന്നു. നേതൃത്വത്തിന് പാര്‍ട്ടി സെക്രട്ടറിയെ തിരുത്തേണ്ടിയും വന്നു. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് വിജയരാഘവൻ തുടരേണ്ടതില്ലെന്നും കോടിയേരി തിരിച്ചെത്തണമെന്നുമുള്ള പൊതുവികാരത്തിലേക്ക് നേതൃത്വം നീങ്ങിയിരിക്കുന്നത്.

Also Read:കഴക്കൂട്ടത്ത് മത്സരിയ്ക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി വി.മുരളീധരന്‍

അതേസമയം, പൊതുവികാരം ഇങ്ങനെയൊക്കെയാണെങ്കിലും ഇനിയൊരു തിരിച്ച് വരവ് കോടിയേരിക്ക് ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയമാണ്. പെണ്ണ് കേസിൽ മൂത്തപുത്രൻ ബിനോയ് നട്ടം തിരിയുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്തൽ തുടങ്ങിയ കേസിൽ ഇളയപുത്രൻ ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ അഴിയെണ്ണുകയാണ്. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നിരിക്കേ സ്വന്തം മക്കളുടെ കാര്യത്തിൽ കൃത്യമായ ചലനം സൃഷ്ടിക്കാൻ കഴിയാത്ത കോടിയേരി തിരിച്ചെത്തിയാൽ അത് ഗുണത്തേക്കാൾ ദോഷം ചെയ്യില്ലേ എന്ന ചർച്ചയാണ് പാർട്ടിക്ക് പുറത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button