Latest NewsNewsIndiaCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 17കാരൻ അറസ്റ്റിൽ

ചെന്നൈ: കൗമാരക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 17കാരൻ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയായ കൗമാരക്കാരനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അയൽവാസികളാണെന്ന് പോലീസ് പറയുകയുണ്ടായി. സ്കൂളിൽ പഠനം പാതി വഴിക്ക് ഉപേക്ഷിച്ച 17കാരൻ കോവിഡ് ലോക്ക്ഡൗൺ സമയത്ത് പെൺകുട്ടിയുടെ കുടുംബത്തെ സഹായിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും അടുപ്പത്തിലായതും പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതും. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് 17കാരൻ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരിക്കുന്നത്.

പലപ്പോഴായി ഇരുവരും തമ്മിൽ കാണുകയും ലൈംഗിക പീഡനം തുടരുകയും അതിനിടെയാണ് പെൺകുട്ടി ഗർഭിണിയാകുകയുമായിരുന്നു ഉണ്ടായത്. വീട്ടിൽ വെച്ച് തല കറങ്ങി വീണ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗർഭിണായാണെന്ന വിവരം വീട്ടുകാർ അറിയുകയുണ്ടായത്. ഇതോടെ മാതാപിതാക്കൾ പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ച് അറിയുകയുണ്ടായി. അയൽവാസിയായ ആൺകുട്ടിയുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും പെൺകുട്ടി അവരോട് വെളിപ്പെടുത്തുകയുണ്ടായി. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ലൈംഗിക പീഡനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 17കാരനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വെള്ളിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ആൺകുട്ടിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button