Latest NewsIndiaInternational

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കടം കുന്നുകൂടുന്നു, ഇന്ത്യക്ക് നൽകാനുള്ളത് 21600 കോടി ഡോളര്‍

2020ല്‍ അമേരിക്കയുടെ ദേശീയ കടം 23.4 ട്രില്ല്യണായിരുന്നു.

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ കടം കുന്നുകയറുന്നു. വായ്പ ഇനത്തില്‍ ഇന്ത്യക്ക് മാത്രം 21,600 കോടി ഡോളറാണ് നല്‍കാനുള്ളത്. അമേരിക്കയുടെ കടം 29 ട്രില്ല്യണ്‍ ഡോളറായി ഉയര്‍ന്നു(1 ട്രില്ല്യണ്‍ =ലക്ഷം കോടി). റിപ്പബ്ലിക്കന്‍ വെര്‍ജീനിയ സെനറ്റര്‍ അലെക്‌സ് മൂണിയാണ് ഇക്കാര്യം പറഞ്ഞത്. 2020ല്‍ അമേരിക്കയുടെ ദേശീയ കടം 23.4 ട്രില്ല്യണായിരുന്നു.

ഓരോ പൗരനും 72,309 ഡോളറായിരുന്നു കടം. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് ദേശീയകടം 29 ട്രില്ല്യണായി ഉയര്‍ന്നു.ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്ക ഏറ്റവും കൂടുതല്‍ വായ്പ വാങ്ങിയിരിക്കുന്നത്. ബ്രസീലില്‍നിന്നും അമേരിക്ക 25800 കോടി ഡോളര്‍ വായ്പയെടുത്തിട്ടുണ്ട്. 2000ത്തില്‍ വെറും 5.6 ട്രില്ല്യണായിരുന്നു അമേരിക്കയുടെ പൊതുകടം.

read also ; അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിൽ എത്തും; ചെന്നൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി

പിന്നീട് ബരാക് ഒബാമയുടെ കാലത്ത് കടം ഇരട്ടിയായി. ട്രംപിന്റെ ഭരണകാലത്താണ് 29 ട്രില്ല്യണായി ഉയര്‍ന്നത്. ജനുവരി കൊവിഡ് പ്രതിസന്ധി മറികടക്കാനായി 1.9 ട്രില്ല്യണ്‍ ഡോളറിന്റെ പാക്കേജ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ആളുകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതിയടക്കം സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button