Latest NewsNewsIndia

പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് അമിത് ഷായും ജയശങ്കറും

 

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തില്‍ ആദ്യഡോസ് കുത്തിവയ്‌പെടുത്തവരുടെ പട്ടികയില്‍ കേന്ദ്രമന്ത്രി അമിത് ഷായും. ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവാക്‌സിന്‍ നല്‍കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചത്.

Read Also : കേന്ദ്രം കൊടുക്കുന്നതല്ലേ കിറ്റ്, അത് പിണറായി സര്‍ക്കാര്‍ സഞ്ചി വാങ്ങി സ്വന്തം ക്രെഡിറ്റിലാക്കി

മെദാന്ത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് അമിത് ഷായ്ക്ക് വാക്‌സിന്‍ നല്‍കിയത്. പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവരെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ ഇന്ന് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button