Latest NewsNewsIndia

ലക്ഷങ്ങളെ അണിനിരത്തി റാലി നടത്തിയെന്ന് കാണിച്ച് 2019 ലെ ചിത്രം ഷെയർ ചെയ്ത് കോൺഗ്രസ്-ഇടത് പാർട്ടികൾ

കൊൽക്കത്ത : കോൺഗ്രസ് ഐടി സെല്ലിന്റെ വ്യാജ പ്രചാരണമാണ് പൊളിഞ്ഞത്. ബംഗാളിൽ ലക്ഷങ്ങളെ അണിനിരത്തി റാലി നടത്തിയെന്ന വ്യാജ പ്രചാരണവുമായി കോൺഗ്രസ്-ഇടത് പാർട്ടികൾ പങ്കുവെച്ച ചിത്രം രണ്ട് വർഷം മുൻപുള്ളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Read Also : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ നീക്കം ചെയ്യണം ; നിർദ്ദേശവുമായി സംസ്ഥാന ഐടി മിഷൻ

ഐടി സെല്ലിന്റെ നാഷണൽ കൺവീനർ സരൾ പട്ടേലാണ് പഴയ ചിത്രത്തെ പൊടിതട്ടിയെടുത്ത് വീണ്ടും പ്രചരിപ്പിച്ചത്. ഇത് ഏറ്റുപിടിച്ച് നിരവധി കോൺഗ്രസ്-ഇടത് നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ, കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ വെച്ച് 2019ൽ നടന്ന പരിപാടിയുടെ ചിത്രമാണ് ഇപ്പോൾ വീണ്ടും പ്രചരിപ്പിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.

കൊൽക്കത്തയുടെ ഹൃദയഭാഗമായ ബ്രിഗേഡ് ഗ്രൗണ്ടിൽ കോൺഗ്രസ്-ഇടത് സഖ്യത്തിന്റെ സംയുക്ത റാലിയിലെ ജനസാഗരം എന്ന വാചകത്തോടെ രണ്ട് ചിത്രങ്ങളാണ് സരൾ പട്ടേൽ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button