MollywoodLatest NewsKeralaCinemaNewsIndiaEntertainment

ദൃശ്യം-3 : വ്യാജ വാർത്തയ്‌ക്കെതിരെ സംവിധായകൻ ജിത്തു ജോസഫ്

ദൃശ്യത്തിന് പിന്നാലെ ദൃശ്യം രണ്ടാം ഭാഗവും വൻ വിജയമായതോടെ മൂന്നാം ഭാഗവും താമസിയാതെ ഇറങ്ങുമെന്ന് സംവിധായകൻ ജിത്തു ജോസഫ് സൂചന തന്നിരുന്നു. ഇതിനിടെ ദൃശ്യം 3 യുടെ കഥ അയച്ചു നല്‍കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ ജിത്തു ജോസഫ് രംഗത്ത് വന്നു. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് സംവിധായകന്‍ മറുപടിയുമായെത്തിയത്.

Read Also : അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയ്യാർ ; ‘കേരള വികസന രേഖ’ മന്‍മോഹന്‍ സിംഗ് പ്രകാശനം ചെയ്യും

ദൃശ്യം 3 യുടെ കഥ ആരും അയക്കേണ്ട. നിലവില്‍ ആ സിനിമയെ കുറിച്ച്‌ ചിന്തിക്കുന്നില്ല, ഇനി ചെയ്യുകയാണെങ്കില്‍ തന്നെ മറ്റൊരാളുടെ കഥ വാങ്ങി ചെയ്യാനുദ്ദേശിക്കുന്നില്ലെന്നും ജിത്തു ജോസഫ് പറഞ്ഞു.

ജിത്തു ജോസഫിന്റെ പേരിലുള്ള ഇ-മെയില്‍ ഐഡിയാണ് പ്രചരിക്കുന്നത്. ഇതിലേക്ക് ദൃശ്യം 3 യുടെ കഥകള്‍ അയക്കാനും ഇഷ്ടപ്പെട്ടാല്‍ ജിത്തു സിനിമയാക്കുമെന്നുമാണ് വാര്‍ത്ത. എന്നാല്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവര്‍ക്കും, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയായിരുന്നുവെന്ന് ജിത്തു പറയുന്നു.

“ഇപ്പോള്‍ കുറേ മെയില്‍ വന്നതിനെ തുടര്‍ന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിലെല്ലാം തിരിച്ച്‌ പോകുകയാണ്. പിന്നെ ദയവ് ചെയ്ത് ദൃശ്യം 3യുടെ കഥ ആരും അയക്കേണ്ട. കാരണം ആ സിനിമ ഉടനെ ചെയ്യുന്നതിനെ കുറിച്ച്‌ ഞാന്‍ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആലോചന ഉണ്ടെങ്കില്‍ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്”- ജിത്തു ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button