KeralaLatest NewsNews

‘ഉറപ്പല്ല, അറപ്പാണ് എല്‍.ഡി.എഫ്’ എന്ന് കെ സുരേന്ദ്രന്‍; സ്വന്തം പരസ്യം പണിയാകുമോയെന്ന ആശങ്കയില്‍ ഇടത് മുന്നണി

സർക്കാർ ഇത്തവണ പ്രചാരണത്തിന് 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന പരസ്യവാചകവുമായാണ് എത്തുന്നത്

കേരളത്തിൽ വീണ്ടും ഇടതു ഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പിണറായി സർക്കാർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യവുമായി എത്തിയ സർക്കാർ ഇത്തവണ പ്രചാരണത്തിന് ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന പരസ്യവാചകവുമായാണ് എത്തുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പ് കളത്തിൽ സ്വന്തം പരസ്യം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം.

read also:കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

ഈ മുദ്രാവാക്യത്തെ പരിഹസിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിജയയാത്രയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണത്തില്‍ രംഗത്തെത്തുകയായിരുന്നു. ‘ഉറപ്പല്ല, അറപ്പാണ് എല്‍.ഡി.എഫ്’ എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ട്രോളന്‍മാരും സംഘപരിവാര്‍ അനുകൂലികളും സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇതേറ്റു പിടിച്ചതോടെ എല്‍.ഡി.എഫ് മുന്നോട്ട് വച്ച മുദ്രാവാക്യം മുന്നണിക്ക് പാരയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button