KeralaLatest NewsNews

നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഫെബ്രുവരി 29 നാണ് അമ്മയുടെ പിറന്നാള്‍ ദിനം

സ്‌നേഹമുള്ളൊരു മകന്റേയും സുന്ദരികളായ രണ്ട് പെണ്‍മക്കളുടേയും അമ്മ, ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ : ചാക്കോച്ചന്റെ മനോഹരമായ കുറിപ്പ്

കൊച്ചി: അമ്മ മോളി ബോബന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഫെബ്രുവരി 29 നാണ് മോളി ബോബന്റെ പിറന്നാള്‍. ഇത്തവണ ഈ ദിവസം ഇല്ലാത്തതിനാല്‍ ഫെബ്രുവരി 28 ന് രാത്രിയായിരുന്നു ആഘോഷം. മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പമുളള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച ചാക്കോച്ചന്‍, മനോഹരമായൊരു കുറിപ്പും എഴുതിയിട്ടുണ്ട്.

Read Also : കേന്ദ്രം കൊടുക്കുന്നതല്ലേ കിറ്റ്, അത് പിണറായി സര്‍ക്കാര്‍ സഞ്ചി വാങ്ങി സ്വന്തം ക്രെഡിറ്റിലാക്കി

‘കഴിഞ്ഞ രാത്രി അമ്മാഞ്ഞി കൂളിനൊപ്പമായിരുന്നു. മോളി ബോബന് സന്തോഷ ജന്മദിനാംശംസകള്‍. സ്നേഹമുള്ളൊരു മകന്റേയും സുന്ദരികളായ രണ്ട് പെണ്‍മക്കളുടേയും അമ്മ. ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ. എന്റെ സ്നേഹമയിയായ ഭാര്യയുടെയും രണ്ട് കിടു അളിയന്മാരുടേയും അമ്മായിയമ്മ’ എന്നാണ് ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്.

ഫര്‍ഹാന്‍ ഫാസില്‍, ലക്ഷ്മി മേനോന്‍, ഗൗരി നന്ദ, ശിവദ തുടങ്ങി നിരവധി താരങ്ങളും ആരാധകരും കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Related Articles

Post Your Comments


Back to top button