Latest NewsKeralaNewsCrime

36 ലക്ഷം രൂപയുമായി ​രാജസ്ഥാൻ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

കോഴിക്കോട്​: രേഖകളില്ലാതെ 36 ലക്ഷം രൂപയുമായി രാജസ്ഥാൻ സ്വദേശി റെയിൽവേ സ്​റ്റേഷനിൽ പിടിയിലായിരിക്കുന്നു. ബബൂത്ത്​ സിങ്ങിനെ​ (54) ആണ്​ ആർ.പി.എഫ്​ ​അറസ്റ്റ്​ ചെയ്തിരിക്കുന്നത് . മംഗളൂരൂ – ചെന്നൈ മെയിലിൽ ​തിങ്കാഴ്​ച ​ൈവകീട്ട്​ അഞ്ചോടെയാണ്​ ഇയാൾ കോഴിക്കോടെത്തിയത്​.

നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി കേരളത്തിലേക്ക്​ ഇതര സംസ്​ഥാനങ്ങളിൽ നിന്ന്​ കള്ളപ്പണം എത്തിക്കാനുള്ള സാധ്യത മുൻനിർത്തി പാലക്കാട്​ ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ ജെതിൻ ബി. രാജി​ന്‍റെ നി​ർദേശപ്രകാരം രൂപവത്​കരിച്ച സ്​ക്വാഡി​ന്‍റെ പരിശോധനയിലാണ്​ പണം കണ്ടെത്തി പിടികൂടിയിരിക്കുന്നത്​. സംശയം തോന്നിയ ഉദ്യോഗസ്​ഥർ ഇയാളു​െട ബാഗ്​ പരിശോധിക്കുകയായിരുന്നു ഉണ്ടായത്.

രണ്ടായിരത്തി​ന്‍റെയും അഞ്ഞൂറി​ന്‍റെയും കെട്ടുകളായിട്ടായിരുന്നു പണം. ചോദ്യം ചെയ്യലിൽ തുക ആർക്കാണ്​ എത്തിച്ച​െതന്ന്​ പറയാൻ കൂട്ടാക്കാത്ത ഇയാൾക്ക്​ ഇതുസംബന്ധിച്ച രേഖകൾ കാണിക്കാനും സാധിച്ചില്ല. തുടർന്ന്​ കസ്​റ്റഡിയിലെടുക്കുകയും ആദായനികുതി വകുപ്പിന്​ കൈമാറികയുമായിരുന്നു ഉണ്ടായത്.

ക്രൈം ഇൻറലിജൻസ്​ അസി. സബ്​ ഇൻസ്​പെക്​ടർ കെ. സജുവി​ന്‍റെ നേതൃത്വത്തിൽ ഒ.കെ. അജീഷ്​, ഷെറി, പി.പി. അബ്​ദുൽ സത്താൻ, രാമനാഥൻ എന്നീ ഉദ്യോഗസ്​ഥരാണ്​ പരിശോധന നടത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button