Latest NewsIndia

പഞ്ചാബില്‍ ഭരണത്തുടര്‍ച്ചയ്ക്കായി പ്രശാന്ത്‌ കിഷോറിനെ മുഖ്യ ഉപദേശകനാക്കി അമരീന്ദര്‍ സിംഗ്

രാഷ്‌ട്രീയതന്ത്രങ്ങളില്‍ ചാണക്യനായ പ്രശാന്ത്‌ കിഷോര്‍ തന്റെ മുഖ്യോപദേശകനാകുമെന്ന്‌ അമരീന്ദര്‍.

ചണ്ഡീഗഡ്‌: അടുത്ത വര്‍ഷം നിയമസഭാ അങ്കം നടക്കാനിരിക്കുന്ന പഞ്ചാബില്‍ ഒരു മുഴം നീട്ടിയെറിഞ്ഞ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌. രാഷ്‌ട്രീയതന്ത്രങ്ങളില്‍ ചാണക്യനായ പ്രശാന്ത്‌ കിഷോര്‍ തന്റെ മുഖ്യോപദേശകനാകുമെന്ന്‌ അമരീന്ദര്‍. അരവിന്ദ്‌ കെജ്‌രിവാള്‍, വൈ.എസ്‌. ജഗന്‍ മോഹന്‍ റെഡ്‌ഡി, ഉദ്ധവ്‌ താക്കറെ, തേജസ്വി യാദവ്‌ എന്നുവേണ്ട ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഒട്ടേറെ പ്രമുഖര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്‌ പ്രശാന്ത്‌ കിഷോര്‍.

read also: ഇൻസ്റ്റഗ്രാമിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

കൂടാതെ 2017-ലും പ്രശാന്ത്‌ കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്‌ഷന്‍ കമ്മിറ്റിയെ ആണ്‌ പഞ്ചാബിലെ കോണ്‍ഗ്രസ്‌ നേതൃത്വം തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ മെനയാന്‍ ഉപയോഗിച്ചത്‌. 117-ല്‍ 77 സീറ്റും നേടി അന്നു കോണ്‍ഗ്രസ്‌ പാട്ടുംപാടി ജയിച്ചു.ഇപ്പോള്‍ പശ്‌ചിമ ബംഗാളില്‍ മമത നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനായുള്ള പ്രചാരണ ദൗത്യത്തിലാണ്‌ പ്രശാന്ത്‌ കിഷോര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button